ഈയുഗം ന്യൂസ്
July  30, 2021   Friday   01:48:53pm

newswhatsapp

ദോഹ: ഖത്തറിൽ കോവിഡ് വാക്സിൻ എടുത്തവർ യാത്ര ചെയ്തു തിരിച്ചു വരുമ്പോൾ രണ്ട് ദിവസം ഹോട്ടൽ ക്വാറന്റൈൻ നിര്ബന്ധമാക്കിക്കൊണ്ട് ആരോഗ്യ മന്ത്രാലയം പുതിയ യാത്രാ ചട്ടങ്ങൾ പുറത്തിറക്കി.

എയർലൈൻ കമ്പനികൾക്ക് നൽകിയ സർക്കുലറിലാണ് ഖത്തർ ഏവിയേഷൻ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടാം ദിവസം കോവിഡ് ടെസ്റ്റ് നടത്തും. ടെസ്റ്റിൽ നെഗറ്റീവ് ആയാൽ വീട്ടിൽ പോകാം.

മറ്റുരാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ച എന്നാൽ ഖത്തർ റസിഡന്റ് വിസയുള്ളവർക്ക് പത്തു ദിവസം ഹോട്ടൽ ക്വാറന്റൈൻ നിര്ബന്ധമാണ്‌.

ഫാമിലി, ടൂറിസ്റ്റു വിസയിൽ വരുന്നവർക്ക് വാക്സിൻ എടുത്താലും പത്തു ദിവസം ഹോട്ടൽ ക്വാറന്റൈൻ നിര്ബന്ധമാണ്. വാക്സിൻ എടുക്കാത്തവർക്ക് ഖത്തറിൽ ഒരു സന്ദർശന വിസയിലും പ്രവേശനമില്ല.

പുതിയ ട്രാവൽ നിയമങ്ങൾ അറിയിച്ചു കൊണ്ട് ഇന്ത്യൻ എംബസിയും ഇന്ന് ട്വീറ്റ് ചെയ്തു.

Comments


Page 1 of 0