ഈയുഗം ന്യൂസ്
July  29, 2021   Thursday   08:11:26pm

newswhatsapp

ദോഹ: ഖത്തറിൽ കോവിഡ് നാലാം ഘട്ട ഇളവുകൾ തുടങ്ങുന്ന തിയ്യതി മാറ്റിവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നാളെ (ജൂലൈ 30) നാലാം ഘട്ട ഇളവുകൾ തുടങ്ങുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തു ഇയ്യിടെ കോവിഡ് കേസുകളിൽ ഉണ്ടായ വർധനവാണ് തീരുമാനത്തിന് കാരണം.

മൂന്നാം ഘട്ട ഇളവുകൾ തുടരുമെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഈ വർഷം മെയ് 28 നാണ് ഒന്നാം ഘട്ട ഇളവുകൾ നിലവിൽ വന്നത്. ജൂൺ 18 ന് രണ്ടാം ഘട്ടവും ജൂലൈ 9 ന് മൂന്നാം ഘട്ടവും ഇളവുകൾ നിലവിൽ വന്നു.

നാലാം ഘട്ടം നാളെ തുടങ്ങുമെന്ന പ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് മന്ത്രാലയത്തിന്റെ പ്രസ്താവന.

ഖത്തറിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കോവിഡ് കേസുകളിൽ നേരിയ വര്ധനവുണ്ട്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഇപ്പോൾ 1,800 കവിഞ്ഞു.

Comments


Page 1 of 0