ഈയുഗം ന്യൂസ്
July  29, 2021   Thursday   03:24:58pm

newswhatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 158 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 118 പേർ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ 601 പേർ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരും മരണപ്പെട്ടിട്ടില്ല.

ചികിത്സയിലുള്ള മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,810 ആയി ഉയർന്നു. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വർധനവാണ് രേഖപ്പെടുത്തുന്നത്.

പുതിയ 158 കേസുകളിൽ 114 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 44 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒൻപതു പേർ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 73 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരെയും ഐ.സി.യൂ വിൽ പ്രവേശിപ്പിച്ചിട്ടില്ല. 27 പേർ ഇപ്പോൾ ഐ.സി.യു.വില്‍ ചികിത്സയിലാണ്.

ഇന്നലെ 21,425 ഡോസ് വാക്സിൻ നൽകി. ഇതുവരെ മൊത്തം 3,752,281 ഡോസുകൾ നൽകി.

Comments


Page 1 of 0