// // // */ E-yugam


ഈയുഗം ന്യൂസ്
July  28, 2021   Wednesday   11:08:51am

news



whatsapp

ദോഹ: വാക്സിൻ എടുക്കാത്ത പൗരന്മാരെ വിദേശ യാത്ര നടത്തുന്നതിൽ നിന്ന് വിലക്കി കൂവൈത്ത്.

ഓഗസ്റ്റ് ഒന്ന് മുതൽ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി നൽകുകയുള്ളൂ എന്ന് ഗവണ്മെന്റ് വ്യക്തമാക്കി.

പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മാത്രമാണ് പുതിയ നിയമത്തിൽ നിന്നും ഇളവ് ലഭിക്കുക. ലോകത്ത്‌ പല രാജ്യങ്ങളും കോവിഡ് വാക്സിൻ നിർബന്ധമാക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

അതേസമയം റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങൾ സന്ദർശിച്ചാൽ രണ്ടു വർഷത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്ന് സൗദി അറേബ്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.

യൂ.എ.ഇ യും ഇന്ത്യയും റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ പെടുന്നു.

Comments


Page 1 of 0