ഈയുഗം ന്യൂസ്
July  27, 2021   Tuesday   10:25:52am

newswhatsapp

ദോഹ: അതിജീവനം എന്ന തലക്കെട്ടിൽ മാധ്യമം ക്ലബ്ബ് പ്രവാസികൾക്ക് വേണ്ടി നടത്തിയ കഥാ മത്സര വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.

ഒന്നാം സ്ഥാനം നേടിയ എ വി ഉണ്ണിക്ക് 15,000 രൂപയും പ്രശസ്തി പത്രവും രണ്ടാം സ്ഥാനം നേടിയ വി എ അബ്ദുൽ അസീസിന് 10,000 രൂപയും ഫലകവും മൂന്നാം സ്ഥാനം നേടിയ സ്മിതാ പൗലോസിന് 5,000 രൂപയും ഫലകവും സമ്മാനിച്ചു.

മലയാള സാഹിത്യത്തിലെ പ്രഗത്ഭരായ കെ പി രാമനുണ്ണി, കദീജ മുംതാസ്, പി കെ പാറക്കടവ് എന്നിവരായിരുന്നു മധ്യമം ക്ലബ്ബ് നടത്തിയ കഥ മത്സരത്തിന്റെ വിധികർത്താക്കൾ.

ദോഹയിലെ പ്രശസ്ത സാഹിത്യ പ്രവർത്തകരും മധ്യമം ക്ലബ്ബ് അംഗങ്ങളുമായ എം ടി നിലമ്പുർ, ശോഭ നായർ, മോളി എബ്രഹാം, എന്നിവരാണ് മത്സരത്തിനായി ലഭിച്ച കഥകളിൽ നിന്നും ആദ്യ ഘട്ടത്തിൽ മത്സര യോഗ്യമായ കഥകൾ തിരഞ്ഞെടുത്തത്.

സമ്മാനദാന ചടങ്ങിൽ പ്രസിഡന്റ് ആവണി വിജയ കുമാർ അധ്യക്ഷത വവഹിച്ചു, ശോഭ നായർ, മോളി എബ്രഹാം, എന്നിവർ സമ്മാനാർഹമായ കഥകളെ വിലയിരുത്തി സംസാരിച്ചു.

ഫരീദ് തിക്കോടി, സലിം, ഇസ്മായിൽ, റഫീഖ് മേച്ചേരി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ നടത്തിയ ക്വിസ് മത്സര വിജയികളെയും ഈ പരിപാടിയിൽ ആദരിച്ചു.

സെക്രട്ടറി സുഹൈൽ ശാന്തപുരം സ്വാഗതവും റഷീദ് അഹമ്മദ് നന്ദിയും പറഞ്ഞു. --

Comments


Page 1 of 0