ഈയുഗം ന്യൂസ്
July  23, 2021   Friday   07:16:12pm

newswhatsapp

ദോഹ: തൃശൂരിലെ പാടൂരിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ഖത്തർ പാടൂർ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ വളണ്ടിയർ, റേഡിയോ മലയാളം 98.6, ആസ്റ്റർ മെഡിക്കൽ സെൻറർ, ഇസ്ലാമിക് എക്സ്ചേഞ്ച് എന്നിവരുടെ സഹകരണത്തോടുകൂടി ഹമദ് മെഡിക്കൽ കോർപറേഷന്റെ ബ്ലഡ് ഡോണർ സെന്ററിന് വേണ്ടി രക്തദാനം സംഘടിപ്പിച്ചു.

ദോഹ സി റിങ് റോഡിലെ ആസ്റ്റർ മെഡിക്കൽ സെന്ററിൽ വെച്ച് ജൂലായ് 23 (വെള്ളിയാഴ്ച) നടന്ന രക്തദാനക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുക്കുകയും രക്തദാനം നിർവഹിക്കുകയും ചെയ്തു.

ഖത്തർ പാടൂർ വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ കെ.എച്ച് കുഞ്ഞുമുഹമ്മദ്, ഫൈസൽ പി കെ, മൊയിനുദീൻ, ജാസിം, ഹാഷിം, സലാഹുദ്ധീൻ, ഫൈസൽ, ഉബൈദ്, സാഹിർ, Dr അൻവർ, ഷൗക്കത്ത്, ആസ്റ്റർ വളണ്ടിയർ കോർഡിനേറ്റർ വിഷ്ണുപ്രസാദ് എന്നിവർ നേതൃത്വം നൽകി.

Comments


Page 1 of 0