// // // */ E-yugam


ഈയുഗം ന്യൂസ്
July  21, 2021   Wednesday   05:05:03pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ചു 43 വയസ്സുള്ള ഒരാൾ മരണപ്പെട്ടതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 600 ആയി.

കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ ആദ്യമായാണ് രാജ്യത്ത് കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ പത്തിനാണ് ഏറ്റവും അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട മരണം.

128 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 116 പേർ രോഗമുക്തരായി.

ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,560 ആയി ഉയർന്നു.

പുതിയ 128 കേസുകളിൽ 66 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 62 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എട്ട് പേർ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 64 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരെയും ഐ.സി.യൂ വിൽ പ്രവേശിപ്പിച്ചില്ല. 31 പേർ ഇപ്പോൾ ഐ.സി.യു.വില്‍ ചികിത്സയിലാണ്.

ഇന്നലെ 6,813 ഡോസ് വാക്സിൻ നൽകി. ഇതുവരെ മൊത്തം 3,587,683 ഡോസുകൾ നൽകി.

Comments


Page 1 of 0