ഈയുഗം ന്യൂസ്
July  21, 2021   Wednesday   01:44:40pm

newswhatsapp

ദോഹ: ഓർഡർ ഓഫ്‌ ദി ഗാലക്സി - ദി വാർ ഫോർ ദ സ്റ്റോളൻ ബോയ്‌" എന്ന ഇംഗ്ലീഷ്‌ പുസ്തകം രചിച്ച്‌, ലോകത്തെ ഓൺലൈൻ വിപണിയെ നിയന്ത്രിക്കുന്ന ആമസോണിൽ പ്രസിദ്ധീകരിച്ച ലൈബ അബ്ദുൽബാസിത്‌ എന്ന കൊച്ചു മിടുക്കിയെ ഖത്തറിലെ മാഹിക്കാരുടെ കൂട്ടായ്മയായ മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ മൊമന്റോയും ഉപഹാരവും നൽകി ആദരിച്ചു.

10 വയസ്സുകാരിയായ ലൈബ മാഹി പെരിങ്ങാടി സ്വദേശിയായ അബ്ദുൽ ബാസിതിന്റെയും, പാറക്കടവ്‌കാരിയായ തസ്നീം മുഹമ്മദിന്റെയും മകളാണ്.

ദോഹ ഒലീവിയ ഇന്റർന്നേഷനൽ സ്കൂളിൽ അഞ്ചാം ക്ലാസ്സ്‌ വിധ്യാർത്ഥിനിയാണു ലൈബ.

ദോഹയിലെ എഴുത്തുകാരനും, പത്രപ്രവർത്തകനുമായ മുഹമ്മദ്‌ പാറക്കടവിന്റെയും പരേതനായ കെ.എം റഹീം സാഹിബിന്റെയും ചെറുമകളാണു.

പിതാവ് അബ്ദുൽ ബാസിത്‌ ഖത്തർ പെട്രോളിയം ഉദ്യോഗസ്തനാണ് ആദ്യ കഥ പുറത്തിറങ്ങിയ ആവേശത്തിൽ പുതിയ കഥകളുടെ പണിപ്പുരയിലാണു ഈ കൊച്ചു മിടുക്കി.

ബലിപെരുന്നാൾ ദിനത്തിൽ നടന്ന ചടങ്ങിൽ അസ്സോസിയേഷൻ പ്രസിഡന്റ്‌ റിജാൽ കിടാരൻ, ജനറൽ സിക്രട്ടറി ആഷിക്ക്‌ മാഹി, ട്രഷറർ സുഹൈൽ മനോളി, വൈസ്‌ പ്രസിഡന്റുമാരായ അർഷാദ്‌ ഹുസൈൻ, റിസ്‌വാൻ ചാലക്കര, ദഅവ വിംഗ്‌ അംഗം മുബാറക്‌ അബ്ദുൽ അഹദ്‌, സ്പോർട്സ്‌ കൺ വീനർ സാബിർ ടി.കെ തുടങ്ങിയവർ പങ്കെടുത്തു.

news

Comments


Page 1 of 0