ഈയുഗം ന്യൂസ്
July  21, 2021   Wednesday   11:22:26am

newswhatsapp

ദോഹ: രാജ്യത്ത് കോവിഡ് വാക്സിൻ ലഭിക്കാൻ അർഹതപ്പെട്ടവരിൽ 78.7 ശതമാനം പേർക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്സിൻ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഏതാനും ആഴ്ചകൾക്കുള്ളിൽ ഇവർക്ക് മുഴുവൻ ഡോസും ലഭിക്കുന്നതോടെ ഏകദേശം 80 ശതമാനം പേർക്ക് വാക്സിൻ നൽകുക എന്ന മഹത്തായ നേട്ടം ഖത്തർ കൈവരിക്കും.

അറുപത് വയസ്സിന് മുകളിലുള്ളവരിൽ 98.6 ശതമാനം പേർക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്സിൻ ലഭിച്ചതായും മന്ത്രാലയം പറഞ്ഞു. ഇവരിൽ 93.5 ശതമാനം പേർക്കും രണ്ട് ഡോസും ലഭിച്ചു.

കോവിഡ് നിയന്ത്രണങ്ങളും ഉയർന്ന വാക്സിനേഷൻ നിരക്കും പൊതുജനങ്ങളുടെ സഹകരണവും മൂലം രോഗബാധിതരുടെ എണ്ണത്തിലും വ്യാപനത്തിലും വലിയ കുറവ് രേഖപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം കോവിഡിനെ അതിജീവിച്ചു എന്ന് കരുതരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

"രണ്ടാം തരംഗം പൂർണമായും മറികടന്നിട്ടില്ല. രണ്ട് അപകടകരമായ വകഭേദങ്ങൾ ഇപ്പോഴും കമ്മ്യൂണിറ്റിൽ പടരുന്നുണ്ട്.വാക്സിൻ എടുത്തവരും ഫേസ് മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം," മന്ത്രാലയം പറഞ്ഞു.

Comments


Page 1 of 0