ഈയുഗം ന്യൂസ്
July  20, 2021   Tuesday   07:16:44pm

newswhatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 108 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 105 പേർ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ 599 പേർ കോവിഡ് ബാധിച്ച് മരിച്ചു.

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഖത്തറിൽ കോവിഡ് ബാധിച്ചു ആരും മരണപ്പെട്ടിട്ടില്ല. ജൂലൈ പത്തിനാണ് ഏറ്റവും അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട മരണം.

ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,549 ആയി കുറഞ്ഞു.

പുതിയ 108 കേസുകളിൽ 77 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 31 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് പേർ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 62 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാളെ ഐ.സി.യൂ വിലേക്കു മാറ്റി. 33 പേർ ഇപ്പോൾ ഐ.സി.യു.വില്‍ ചികിത്സയിലാണ്.

ഇന്നലെ 21,558 ഡോസ് വാക്സിൻ നൽകി. ഇതുവരെ മൊത്തം 3,580,870 ഡോസുകൾ നൽകി.

Comments


Page 1 of 0