ഈയുഗം ന്യൂസ്
July  20, 2021   Tuesday   01:18:29pm

newswhatsapp

ദോഹ: അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പെരുന്നാൾ നമസ്കാരം നിർവഹിച്ചു. അൽ വാജ്‌ബാ പാലസ് പ്രയർ ഗ്രൗണ്ടിലാണ് മറ്റു രാജകുടുംബാഗങ്ങൾക്കൊപ്പം അമീർ പെരുന്നാൾ നമസ്കാരം നിർവഹിച്ചത്.

നിരവധി മന്ത്രിമാരും, ശൈഖുമാരും, ശുറാ കൌൺസിൽ അംഗങ്ങളും വിവിധ രാജ്യങ്ങളിലെ അംബാസ്സഡർമാരും നമസ്‌കാരത്തിൽ പങ്കുചേർന്നു. ഖത്തർ സുപ്രീം കോടതി ജഡ്ജി ഷെയ്ഖ് ഡോ: തഖീൽ സയർ അൽ ശമ്മാരി നമസ്‌കാരത്തിന് നേതൃത്വം നൽകി ശേഷം ഖുത്ബ പ്രസംഗം നടത്തി.

പ്രാർത്ഥനക്ക് മുമ്പ് അറബ്, ഇസ്ലാമിക് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കും അമീര്‍ ഈദാശംസകള്‍ നേര്‍ന്നു. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചാണ് അമീര്‍ ഇദാശംസകള്‍ അറിയിച്ചത്.

ഇരു ഹറമുകളുടെ പരിപാലകന്‍കൂടിയായ സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്, കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ് മിശാല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സഹാബ്, മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍, ടുണീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ്, അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍മാജിദ് ത്വിബ്ബൂനി, ഇറാഖ് പ്രസിഡന്റ് ഡോ. ബര്‍ഹാം സാലിഹ്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദൊഗാന്‍ എന്നിവര്‍ക്കാണ് അമീര്‍ നേരട്ട് ആശംസകള്‍ നേര്‍ന്നത്.

Comments


Page 1 of 0