ഈയുഗം ന്യൂസ്
July  20, 2021   Tuesday   12:40:47pm

newswhatsapp

ദോഹ: ഇന്ത്യന്‍ രൂപയുടെ വില മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തിനിടയാക്കുമെന്നു കരുതുന്ന ഡല്‍റ്റ വേരിയന്റിന്റെ വ്യാപനം സാമ്പത്തിക മേഖലയെ കൂടുതൽ പിടിച്ചുലക്കുമെന്ന ഭീതിയാണ് രൂപ ഇടിയാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കഴിഞ്ഞ ദിവസം ഡോളറിനെതിരെ 74.87 രൂപ നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തൊട്ടു മമ്പത്തെ ദിവസം 74.56 രൂപയായിരുന്നു. ഒരു ദിവസത്തിനിടെ 0.4 ശതമാനം ഇടിഞ്ഞു. സമീപകാലത്ത് ഒരു ദിവസം സംഭവിക്കുന്ന ഏറ്റവും വലിയ ഇടിവാണിത് എന്ന് വാർത്താ ഏജസികൾ റിപ്പോർട്ട് ചെയ്തു.

ഒരു ഖത്തർ റിയാലിന് ഏകദേശം 20.23 രൂപയായിരുന്നു ഇന്നലത്തെ വില.

ഡെല്‍റ്റ വൈറസ് ഭീതി ഉടലെടുത്തതു മുതല്‍ ഇന്ത്യയുള്‍പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സിക്ക് വിലയിടിയുന്നുണ്ട്. സ്‌റ്റോക്ക് മാര്‍ക്കറ്റിലും സൂചിക താഴോട്ടാണ്.

നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഓഹിരി വില 1.1 ശതമാനം ഇടിഞ്ഞു. അതിനിടെ ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 38,164 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. മരണസംഖ്യ 499 ആയിരുന്നു. മൂന്നു മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Comments


Page 1 of 0