ഈയുഗം ന്യൂസ്
July  19, 2021   Monday   07:06:48pm

newswhatsapp

ദോഹ: പെരുന്നാള്‍ ആഘോഷ വേളകളില്‍ കോവിഡിനെതിരായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കാന്‍ ജനങ്ങള്‍ സന്നദ്ധമാകണമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അറിയിച്ചു.

ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ഈദ് അവധി ദിനങ്ങളില്‍ കോവിഡ് പടരാതിരിക്കാനുള്ള നിര്‍ദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്.

എല്ലാ ഘട്ടത്തിലും സാമൂഹിക അകലം പാലിക്കുകയാണ് പ്രധാനം. ആശംസകള്‍ കൈമാറുന്നത് ശാരീരികമായി സ്പര്‍ശിച്ചുകൊണ്ടാകരുത്. ആലിംഗനങ്ങളും ഹസ്തദാനവും ഒഴിവാക്കണം. തലയാട്ടിക്കൊണ്ടോ കൈ സ്വന്തം നെഞ്ചില്‍ വെച്ചോ ആശംസനേരണം. പനിയോ മറ്റു കോവിഡ് ലക്ഷണങ്ങളോ കണ്ടാല്‍ വീട്ടില്‍ തന്നെ തുടരുകയും ഈദാശംസ നേരുന്നത് ഒഴിവാക്കുകയും ചെയ്യുക.

മറ്റു അസുഖമുള്ളവരും പ്രായം ചെന്നവരും കൂടിച്ചേരുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും പിഎച്ച്‌സിസി അറിയിപ്പില്‍ പറയുന്നു.

കോവിഡ് നിയന്ത്രണങ്ങളുടെ മൂന്നാംഘട്ട ഇളവ് നിയമവിധേയമായിത്തന്നെ പാലിക്കാന്‍ തയാറാകണം. കോറോണ വൈറസിനെ സ്വീകരിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും ജനം സ്വയം സ്വീകരിക്കണം. രണ്ടാളുകള്‍ക്കിടയില്‍ കുറഞ്ഞത് ഒന്നര മീറ്റര്‍ അകലമെങ്കിലും പാലിക്കണം. പെരുന്നാള്‍ ആഘോഷത്തിന് മധുരം വിതരണം ചെയ്യുന്നതിന് ഈത്തപ്പഴവും മറ്റു പഴവര്‍ഗങ്ങളും ഉപയോഗിക്കണം.

ആഘോഷത്തില്‍ ആരോഗ്യദായകമായ ഭക്ഷണം ഉറപ്പു വരുത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

Comments


Page 1 of 0