ഈയുഗം ന്യൂസ്
July  19, 2021   Monday   01:31:58pm

newswhatsapp

ദോഹ: രാജ്യത്തേക്ക് വരുന്നവർ എഹ്തെറാസ് വെബ് സൈറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നത് യാത്രാ നടപടികൾ എളുപ്പമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പൗരന്മാർക്കും താമസക്കാർക്കും എഹ്തെറാസ് വെബ് സൈറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യൽ ഇപ്പോൾ നിർബന്ധമല്ല. എന്നാൽ ഇത് ചെയ്യുന്നതാണ് ഉത്തമം.

വ്യോമ, കര, ജല മാർഗങ്ങളിലൂടെ വരുന്നവർക്കെല്ലാം ഇത് പ്രയോജനപ്രദമാണ്. നിലവിൽ ഓപ്ഷനലായാണ് റജിസ്ട്രേഷൻ നിർദേശിക്കുന്നത്.

വാക്സിനേറ്റ് ചെയ്തതിന്റെയും പിസി ആർ ടെസ്റ്റ് നഗറ്റീവ് ആയതിന്റെയും സർട്ടിഫിക്കറ്റുകൾ സഹിതം യാത്രക്കാർ വെബ് സൈറ്റിൽ റജിസ്ട്രേഷൻ നടത്തിയാൽ എയർപോർട്ടിൽ ആരോഗ്യ വകുപ്പ് ഉൾപെടെ മറ്റു വിഭാഗങ്ങളുടെയൊന്നും പരിശോധന കൂടാതെ നേരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്താം. ലളിതമായും വേഗത്തിലും യാത്ര നടത്താൻ സാധിക്കും.

നേരത്തേ റജിസ്റ്റർ ചെയ്യുന്ന വ്യക്തികളുടെയും കുടുംബംഗങ്ങളുടെയും വിവരങ്ങൾ ആരോഗ്യ വകുപ്പിന് നേരത്തെ പരിശോധിക്കാൻ സാധിക്കും. ഇത് എയർപോർട്ടിൽ കാലതാമസം ഒഴിവാക്കാൻ സഹായിക്കുന്നു, ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രജിസ്റ്റർ ചെയ്യുന്നവർക്ക് വേണ്ട യാത്രാ വിവരങ്ങളും നടപടികളും നിരന്തരം നൽകിക്കൊണ്ടിരിക്കും. ഖത്തറിലെ കോവിഡ് നിയന്ത്രണ നടപടികളെക്കുറിച്ച് വിശദമായി അറിയാനും രജിസ്ട്രേഷൻ സഹായിക്കും.

Comments


Page 1 of 0