ഈയുഗം ന്യൂസ്
July  19, 2021   Monday   11:12:34am

newswhatsapp

ദോഹ: കാന്‍സര്‍ വന്ന് മരണത്തിനു കീഴടങ്ങിയ കൗമാരക്കാരന്റെ വിയോഗ വേദനയില്‍ കഴിയുന്ന കുടുംബത്തോടൊപ്പം ചേരാനാകാതെ ഖത്തറിലുള്ള ബ്രിട്ടീഷ് പൈലറ്റ്.

കമ്പനിയില്‍നിന്നും ലഭിക്കുന്ന പത്തു ദിവസത്തെ അവധി ബ്രിട്ടനിൽ പത്തു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിച്ചുകൂട്ടേണ്ടി വരുമെന്നതിനാലാണ് ഈ പിതാവ് ഒരു വർഷമായി നാട്ടിലേക്കു പോകാതെ തുടരുന്നത്. അധികം അവധിയെടുത്താല്‍ ജോലി നഷ്‌പ്പെടുമെന്നതും അത് ജീവിതം കൂടുതല്‍ ദുസ്സഹമാക്കുമെന്നതും ഇദ്ദേഹത്തെ കൂടുതല്‍ വിഷമത്തിലാക്കുന്നു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

52കാരനായ അലിസ്റ്റൈര്‍ കാറ്റന്‍ ആണ് മകന്‍ മരിച്ച വേദനയില്‍ കഴിയുന്ന ഭാര്യയേയും മറ്റു രണ്ടു മക്കളേയും ആശ്വാസിപ്പിക്കാനോ കൂടെ നില്‍ക്കാനോ പാലും സാധിക്കാതെ ജീവിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇദ്ദേഹത്തിന്റെ മകന്‍ ആന്‍ഗസ് (14) കാന്‍സര്‍ ബാധിച്ചു മരിച്ചത്.

പൈലറ്റ് എന്ന നിലയില്‍ അലിസ്റ്റൈറിന് ക്വാറന്റൈന്‍ നിബന്ധനകളില്‍നിന്ന് ഒഴിവുണ്ട്. എന്നാല്‍ യാത്രക്കാരന്‍ എന്ന നിലയില്‍ ബ്രിട്ടന്റെ പട്ടികയിലെ റെഡ് കണ്‍ട്രിയില്‍നിന്നും വരുമ്പോള്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. 10 ദിവസം മാത്രമേ ്അവധി ലഭിക്കൂ എന്നതിനാല്‍ ഇദ്ദേഹത്തിന് യാത്ര അസാധ്യമാണെന്ന് ദി ഡൈലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

്‌സ്വന്തം നാട്ടിലേക്കു വരാനാകാതെ നിരാശരായി കഴിയുന്ന ആയിരക്കണക്കിനു ബ്രിട്ടീഷുകാരെപ്പോലെ തങ്ങളും ഇപ്പോള്‍ ഒറ്റപ്പെട്ടു ജീവിക്കുകയാണെന്ന് അലിസ്റ്റൈറിന്റെ കുടുംബം പറയുന്നു.

ബ്രിട്ടനിലെ കോവിഡ് നിയന്ത്രണം കഠിനവും അനാവശ്യവുമാണ്.

രണ്ടു വാക്‌സിന്‍ ഡോസുകളും സ്വീകരിക്കുകയും നിരന്തരമായി പിസിആര്‍ ടെസ്റ്റിനു വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നയാളാണ് അലിസ്റ്റൈർ . ഈയൊരവസ്ഥയില്‍ നിര്‍ബന്ധിത ക്വോറന്റൈന്‍ ആവശ്യമില്ലാത്തതാണ്. പക്ഷേ സര്‍ക്കാര്‍ ഇളവു നല്‍കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു.

മകന്‍ മരിച്ചതിനുശേഷമുള്ള കര്‍മങ്ങളൊന്നും നടത്താന്‍ സാധിച്ചിട്ടില്ല. 20 പേര്‍ മാത്രം പങ്കെടുത്താണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. രണ്ടുതവണ മരണാനന്തര ചടങ്ങുകള്‍ തീരുമാനിച്ചെങ്കിലും അലിസ്റ്റൈറിന് വരാന്‍ സാധിക്കാത്തതിനാല്‍ ഉപേക്ഷിക്കുകായിയിരുന്നുവെന്നും ഭാര്യ ആദേലി പറഞ്ഞു.

കോവിഡ് നിബന്ധനകള്‍ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചിരിക്കുകയാണിപ്പോള്‍ അവര്‍.

എന്നാല്‍ അലിസ്‌റ്റൈര്‍ ഖത്തറില്‍ ഏതു വിമാനത്തിലാണ് ജോലി ചെയ്യുന്നതെന്ന് വാര്‍ത്തയില്‍ പറയുന്നില്ല.

Comments


Page 1 of 0