ഈയുഗം ന്യൂസ്
July  18, 2021   Sunday   12:58:55pm

newswhatsapp

ദോഹ: ടീം തിരൂർ ഖത്തർ സംഘടിപ്പിച്ച യൂറോ & കോപ്പ അമേരിക്ക ഫുട്ബോൾ മത്സര പ്രവചന മത്സരത്തിന്റെ വിജയികളെ തെരഞ്ഞെടുത്തു.

61 പേർ പങ്കെടുത്ത മത്സരത്തിൽ ഷിനാദ്, സഹബാസ്, സബാബ് എന്നിവരാണ് ശരിയായ പ്രവചനം നടത്തി ഫൈനലിൽ എത്തിയത്.

റീട്ടെയിൽ മാർട്ട് സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് പ്രൈസിന് ടീം തീരുർ ഖത്തർ മെമ്പർ സബാബ്.എ പത്തമ്പാഡും ഗ്രാൻഡ് മാൾ സ്പോൺസർ ചെയ്യുന്ന പ്രോത്സാഹന സമ്മാനങ്ങൾക്ക് സഹബാസ്, ഷീനാദ്‌ എന്നിവരും അർഹരായി.

ടീം തിരൂർ ഖത്തർ പ്രസിഡന്റ് അഷ്റഫ് ചിറക്കൽ എന്നിവരുടെ അധ്യക്ഷതയിൽ നടന്ന പ്രവചന നറുക്കെടുപ്പ് വേദിയിൽ സെക്രട്ടറി സലീം കൈനിക്കര, ജാഫർ റീറ്റെയിൽ മാർട്ട്, നൗഷാദ് പൂക്കയിൽ സാബിർ, അബ്ദുള്ള തറമ്മൽ എന്നിവർ നറുക്കെടുപ്പ് വിജയിയെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായ ദാവുദ്, ജഷീൽ, ഹംസ.വി, സംസുദീൻ, അഫ്സൽ, അർഷാദ്, ഉമ്മർ, ഷമീർ എന്നിവരും നാട്ടിൽ നിന്നും സദീറലി, വിനോദ്, സബാഹ്, നൗഷാദ് ടി സി, ഹനീഫ് ബാബു എന്നിവരും സംബന്ധിച്ചു.

Comments


Page 1 of 0