ഈയുഗം ന്യൂസ്
July  12, 2021   Monday   10:45:46pm

newswhatsapp

ദോഹ: മലയാളി വീട്ടമ്മമാരുടെ ഖത്തറിലെ ഏറ്റവും വലിയ ഫേസ്ബുക് കൂട്ടായ്മയായ ഖത്തർ മലയാളി മോംസ് വനിത ദിനത്തിന്റെ ഭാഗമായി ആതുര സേവന രംഗത്തെ സമഗ്ര സേവനത്തെ മുൻ നിർത്തി വുമൺ ഓഫ് ദി ഇയർ 2021 ആയി തിരഞ്ഞെടുത്ത മിനി സിബിക്കുള്ള പുരസ്കാരവും, ക്രിസ്തുമസ് പ്രമാണിച്ച് ക്യൂ ബെസ്റ്റുമായി (Q-Best) ചേർന്ന് നടത്തിയ ബേക്കിംഗ് മത്സരത്തിന്റെ വിജയികളായ സുമയ്യ സയ്യദ്, റിഷാന ആഷിഫ് , ആരിഫ തല്ഹത്ത് എന്നിവർക്കുള്ള സമ്മാനദാനവും നടത്തി.

ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് പി. എൻ. ബാബു രാജൻ മുഖ്യാഥിതി ആയ ചടങ്ങിൽ, ക്യൂ ബെസ്ഡ് ഫുഡ് പ്രോഡക്റ്റ്സ് പ്രതിനിധികൾ ആയ ഫാരിസ്, ലബീബ് ഹുസൈൻ, കൂടാതെ ഷാർലറ്റ് ദി ബേക്കിംഗ് സൊല്യൂഷൻ (Charlotte, the baking solution) ന്റെ ഉടമയായ ഷഹാന ഇല്യാസ് എന്നിവരും പങ്കെടുത്തു.

ഖത്തർ മലയാളി മോംസ്‌ അഡ്മിൻസായ ലിജി ഗഫൂർ, ഷെജിന നൗഷാദ്, ദിവ്യ പ്രേംജിത്ത് എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ മോഡറേറ്റേഴ്സ് ശാലിനി ലാൽ, സരിത ജോയിസ്, രമ്യ സുനിൽകുമാർ എന്നിവരും അവതാരകയായി നീനു ആന്റണിയും പങ്കെടുത്തു.

news

Comments


   congratulations all winner 👍👍👍

Page 1 of 1