ഈയുഗം ന്യൂസ്
June  24, 2021   Thursday   07:41:42pm

newswhatsapp

ദോഹ: ലക്ഷദ്വീപിനു നേരെ നടക്കുന്നത് ത്രിമുഖ ആക്രമണമാണെന്നു കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ്. സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായി ദീപ് ജനതയെ കീഴ്പ്പെടുത്തി ദ്വീപ് വൻകിട കുത്തകകൾക്ക് കൈമാറാനുള്ള ശ്രമങ്ങളാണ് പുതിയ പരിഷ്‌ക്കാരങ്ങൾക്ക് പിന്നെലെന്നും അദ്ദേഹം പറഞ്ഞു.

'ലക്ഷദ്വീപ് - സമാധാനത്തിലൂടെ സമഗ്ര വികസനം' എന്ന വിഷയത്തിൽ ഖത്തറിലെ പ്രവാസി സംഘടനകളുടെ കൂട്ടായമയായ പ്രവാസി കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ ചർച്ച ഉൽഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരോ ജനതക്കും വേണ്ട വികസനവും പുരോഗതിയും അവർക്കു കൂടി ബോധ്യപെടുന്നതും തീരുമാനത്തിൽ അവർക്കു കൂടി പങ്കാളിത്വം ഉള്ളതുമായിരിക്കണം. എന്നാൽ ഉപജീവന മാർഗങ്ങളും ജനാതിപത്യ അവകാശങ്ങളും കവർന്നെടുത് ജനങ്ങളെ നിരായൂധികരിച്ചു ദ്വീപിൽ കോർപ്പറേറ്റ് താല്പരൃയം നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സ്പീക്കർ പറഞ്ഞു .

ഒരു ഭരണകൂടത്തിൻ്റെ ജനാതിപത്യ വിരുദ്ധ നിലപാടാണ് ഇന്ന് ലക്ഷദ്വീപ് ജനത അനുഭവിക്കുന്നതെന്ന് പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിച്ച കേരള നിയമ സഭ പ്രതിപക്ഷ നേതാവ് വി.ഡി . സതീശൻ പറഞ്ഞു .ദ്വീപിൽ നടക്കുന്നത് സാംസ്‌കാരിക അധിനിവേശം തന്നെയാണ് . സാധാരക്കാരുടെ ജീവിതത്തിന് വിഘ്നം ഉണ്ടാക്കിയും പൗരൻെറ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുത്തും ഒരു ഭരണകൂടം പ്രവർത്തിക്കുന്നു.

ലക്ഷദ്വീപിൽ നടക്കുന്നത് ഒരു പരീക്ഷണമാണെന്നും നാളെ ഇത് മറ്റ് സംസ്ഥാങ്ങളിലും വ്യാപിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ലക്ഷദ്വീപിന്‌ വേണ്ടി ഏകകണ്ഠമായി കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും നിയമസഭ സ്‌പീക്കറും പ്രതിപക്ഷ നേതാവും പറഞ്ഞു.

ചടങ്ങിൽ ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ ഒമേഷ് സൈഗാൾ മുഖ്യപ്രഭാഷണം നടത്തി. ദ്വീപിൻെ ഭൂമിശാത്രവും പരിസ്ഥിതിയും പരിഗണിച്ചു കൊണ്ടുള്ള വികസനം മാത്രമേ ലക്ഷദ്വീപിൽ നടപ്പാക്കാവൂ എന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശിക ജനതയുടെ അഭിരുചിയും കഴിവും പരിഗണിച്ചു വികസനത്തിന്റെ മുഖ്യഗുണഭോക്താക്കൾ ദ്വീപു ജനതയാകുന്ന ഒരു വികസന നയമാണ് ലക്ഷദ്വീപിന്‌ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി . പരിപാടിയിൽ ലക്ഷദ്വീപ് എം . പി മുഹമ്മദ് ഫൈസൽ, അഡ്വ. ഫസീല ഇബ്രാഹിം, ലക്ഷദ്വീപ് വെൽഫെയർ അസോസിയേഷൻ ഖത്തർ പ്രസിഡന്റ് ഡോ : ലിയാകത്തലി എന്നിവർ സംസാരിച്ചു . അഫ്ത്താഫ് ബഷീർ, ആയിഷ ഫാത്തിമ എന്നിവരുടെ ദേശിയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രവാസി കോർഡിനേഷൻ ചെയർമാൻ അഡ്വ . നിസ്സാർ കൊച്ചേരി ആമുഖപ്രഭാഷണം നടത്തി . കോഡിനേറ്റർ ജോപ്പച്ചൻ തെക്കെകൂറ്റ് നന്ദി പറഞ്ഞു.

മഞ്ജു മനോജായിരുന്നു പരിപാടിയുടെ അവതാരിക. വി.സി മശ്ഹൂദ് , എസ് . എ .എം ബഷീർ , കെ .സി അബ്ദുല്ലത്തീഫ് , എ. സുനിൽ കുമാർ , സമീൽ അബ്ദുൽ വാഹിദ് ചാലിയം, റഊഫ് കൊണ്ടോട്ടി, സാദിഖ് ചെന്നാടൻ, മുഹമ്മദ് ഫൈസൽ, അഡ്വ. ജാഫർ ഖാൻ ഉമ്മർ ശരീഫ് ലക്ഷദ്വീപ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി .