ഈയുഗം ന്യൂസ്
June  22, 2021   Tuesday   07:55:40pm

newswhatsapp

ദോഹ: 2022 ലോക കപ്പിനുള്ള ടിക്കറ്റ് വിൽപ്പന അടുത്ത വർഷം ജനുവരി മുതൽ തുടങ്ങുമെന്ന് ഫിഫ അറിയിച്ചു. ആദ്യമായിട്ടാണ് ടിക്കറ്റ് വിൽപ്പനയുടെ തിയ്യതി ഫിഫ അധികൃതർ പ്രഖ്യാപിക്കുന്നത്.

"കൂടുതൽ വിവരങ്ങൾ ടിക്കറ്റ് വിൽപ്പന തുടങ്ങുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കും," ഒരു പ്രസ്താവനയിൽ ഫിഫ അറിയിച്ചു.

"കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ കാണികൾക്കും വാക്സിനേഷൻ നിർബന്ധമാണെന്ന ഖത്തർ പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. സ്ഥിതിഗതികൾ ഞങ്ങൾ വിലയിരുത്തുകയാണ്," ഫിഫ പറഞ്ഞു.

ചരിത്രത്തിലാദ്യമായാണ് തൊട്ടടുത്ത സ്റ്റേഡിയങ്ങളിൽ ലോക കപ്പ് മത്സരങ്ങൾ നടക്കുന്നത്.

ലോക കപ്പിന് യോഗ്യത നേടുന്ന 13 യൂറോപ്പിയൻ ടീമുകളിൽ 10 ടീമുകളെ അടുത്ത ജനുവരിയോട് കൂടി അറിയാം. ഇതോടു കൂടി ടിക്കറ്റ് വിൽപ്പന തുടങ്ങാമെന്നാണ് ഫിഫ പ്രതീക്ഷിക്കുന്നത്.

Comments


   yes

   ok

   ok

Page 1 of 1