ഈയുഗം ന്യൂസ്
June  22, 2021   Tuesday   04:12:41pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ചു ഒരാൾ മരണപ്പെട്ടതായും 189 പേർക്ക് രോഗം സ്ഥിരീകരിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 149 പേർ രോഗമുക്തരായി.

51 വയസ്സുള്ള ഒരാളാണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 584 പേർ മരണപ്പെട്ടു..

ചികിത്സയിലുള്ള മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,951 ആയി ഉയർന്നു.

പുതിയ 189 കേസുകളിൽ 105 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 84 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 പേർ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 129 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 72 പേർ ഇപ്പോൾ ഐ.സി.യു.വില്‍ ചികിത്സയിലാണ്.

ഇന്നലെ 10,149 ഡോസ് വാക്സിൻ നൽകി. ഇതുവരെ മൊത്തം 2,908,963 ഡോസുകൾ നൽകി.

Comments


Page 1 of 0