ഈയുഗം ന്യൂസ്
June  22, 2021   Tuesday   01:51:10pm

newswhatsapp

ദോഹ: അറബ് രാജ്യങ്ങളിൽ സമാധാനത്തിൽ മുന്നിൽ ഖത്തർ. ഈ വർഷത്തെ ആഗോള സമാധാന സൂചികയിലാണ് (ഗ്ലോബൽ പീസ് ഇൻഡക്സ്) ഖത്തറിന് സവിശേഷ സ്ഥാനം. 163 രാജ്യങ്ങൾ ഉൾപെട്ട ആഗോള പട്ടികയിൽ 29ാം സ്ഥാനത്താണ് ഖത്തർ. മുൻ വർഷത്തേക്കാൾ രണ്ട് റാങ്ക് ഉയർന്നു. പട്ടികയിൽ 36ാം സ്ഥാനത്തുള്ള കുവൈത്താണ് അറബ് ലോകത്ത് ഖത്തറിനു പിറകിൽ.

ലോക പട്ടികയിൽ 87 രാജ്യങ്ങൾ സമാധാന അന്തരീക്ഷത്തിൽ നില മെച്ചപ്പെടുത്തി. കഴിഞ്ഞ വർഷത്തേക്കാൾ സമാധനം നിറഞ്ഞ വർഷമാണ് ഇതെന്നും റിപ്പോർട്ട് പറയുന്നു. 73 രാജ്യങ്ങൾ സമാധാന സൂചികയിൽ പിറകോട്ടു പോയി. 92 രാജ്യങ്ങൾ ആയുധ ഇറക്കുമതി ഉയർത്തി. ഖത്തർ, അർമേനിയ, തുർക്കുമനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ആയുധങ്ങൾ സ്വന്തമാക്കിയവരിൽ മുന്നിൽ.

ആളോഹരി കണക്കിൽ സൈനിക ചെലവുകൾ കൂടുതലുള്ള രാജ്യം ഖത്തറാണ്. ഒരു പൗരന് 2,200 ഡോളർ തോതിലാണ് ചെലവു ചെയ്യുന്നത്. അതേസമയം സാമൂഹിക സുരക്ഷയിൽ ലോകത്ത് പതിനഞ്ചാം സ്ഥാനം ഖത്തറിനാണ്.

2021ൽ സമാധാനാന്തരീക്ഷം വികസിച്ചു വരുന്നുവെങ്കിലും മിസിൽ ഈസ്റ്റും നോർത്ത് ആഫ്രിക്കയും സമാധാനത്തിൽ പിന്നിൽ നിൽക്കുന്ന മേഖലകളാണ്.

Comments


   Good

Page 1 of 1