ഈയുഗം ന്യൂസ്
June  14, 2021   Monday   11:42:23pm

newswhatsapp

ദോഹ: മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ ലോക രക്തദാന ദിനത്തിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ചുകൊണ്ട് ജൂൺ 25ന് ഉച്ചയ്ക്ക് ഒരു മണി മുതൽ 6 മണി വരെ ഹമ്മദ് ബ്ലഡ് ഡോണർ സെന്ററിൽവെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

രക്തദാനം ജീവദാനമാണെന്നും ഈ പുണ്യ പ്രവർത്തിയിൽ പങ്കാളികളായി രക്തദാതാക്കളാകുവാൻ എല്ലാവരും മുന്നോട്ടുവരണമെന്നും സംഘടനയുടെ പ്രസിഡന്റ് റിജാൽ കിടാരൻ, ജനറൽ സിക്രട്ടറി ആഷിക്ക്‌ മാഹി, രക്തദാന ക്യാമ്പ് കൺവീനർ മുഹമ്മദ് റിസൽ, ട്രഷറർ സുഹൈൽ മനോളി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മാഹിയിലെയും പരിസരപ്രദേശങ്ങളിലെയും പാവപ്പെട്ടവരുടെ സാമ്പത്തിക- സാംസ്കാരിക ഉന്നമനത്തിനായി കഴിഞ്ഞ 30 വർഷമായി ദോഹയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ.

രക്തദാന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആസ്റ്റർ മെഡിക്കൽ സെന്റർ, സൗജന്യമായി കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് ചെയ്യാനുള്ള കൂപ്പണും ആസ്റ്റർ പ്രിവിലേജ് (ഡിസ്കൗണ്ട്) കാർഡും നൽകുന്നതാണെന്നും സംഘാടകർ അറിയിച്ചു.

പങ്കെടുക്കാൻ താല്പര്യമുള്ളവർ ജൂൺ 20ന് മുമ്പായി താഴെ കാണുന്ന ലിങ്കിൽ പോയി റജിസ്റ്റർ ചെയ്യുകയോ താഴെ നൽകിയ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

https://tinyurl.com/MMWA-BloodDonationCamp2021

Comments


Page 1 of 0