അര്‍ബുദത്തെ തടയാൻ പുതിയൊരു പരിശോധനാ രീതി

ഈയുഗം ന്യൂസ് ബ്യൂറോ     February  10, 2018   Saturday  

newsഈ പുതിയ പരിശോധന 1,000ത്തോളം പേരിൽ പരീക്ഷച്ചതിൽ ഏറ്റവും സാധാരണമായി കണ്ടു വരുന്ന എട്ട് ക്യാൻസറുകളുടെ കാര്യത്തിൽ വിജയഫലം 70 ശതമാനമായിരുന്നു

whatsapp

അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ദേഹത്തിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പു തന്നെ, പ്രാരംഭ ദശയില്‍ അതിനെ കണ്ടുപിടിക്കാൻ ഉതകുന്നൊരു രക്ത പരിശോധനക്ക് വഴി തെളിച്ച് ഗവേഷകര്‍.

ഈ പുതിയ പരിശോധന, 1,000ത്തോളം പേരിൽ പരീക്ഷച്ചതിൽ, ഏറ്റവും സാധാരണമായി കണ്ടു വരുന്ന എട്ട് ക്യാൻസറുകളുടെ കാര്യത്തിൽ, വിജയഫലം 70 ശതമാനമായിരുന്നു. ഡി ന്‍ എ യിലെ മാറ്റങ്ങളും അർബുദവുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുമാണ്‌ ഈ പുതിയ പരിശോധനയിൽ പ്രത്യേകം വിധേയമാക്കിയിരിക്കുന്നത്.

ഭാവിയിൽ, ഇത്തരം രക്ത പരിശോധന പതിവ് സ്ക്രീനിംഗ് പ്രോഗ്രാമുകളുടെ ഭാഗമാവുന്നതോടെ, അര്‍ബുദം ശരീരത്തിൽ ആക്രമണം വ്യാപിക്കുന്നതിനു മുമ്പുതന്നെ കണ്ടുപിടിച്ചു ഭേദമാക്കാൻ വലിയൊരു ശതമാനം പേര്‍ക്കും കഴിയും എന്നാണ് പ്രതീക്ഷ.

അര്‍ബുദത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ പുതിയ പരിശോധന ആക്കം കൂട്ടും എന്ന് അത് വികസിപ്പിച്ചെടുത്ത ഗവേഷകർ അവകാശപ്പെടുന്നു.

ക്യാൻസർസീക്ക് എന്ന് അറിയപ്പെടുന്ന ഈ പരിശോധന പ്രചുര പ്രചാരമാവുന്നതോടെ, അതിന്‍റെ ചിലവു ഒരാള്‍ക്ക്‌ 500 ഡോളറിൽ അധികമാവില്ല എന്നാണ് പറയുന്നത്.

ലണ്ടനിലെ ദി ഗാര്‍ഡിയന്‍ പാത്രമാന്നു ഇതു റിപ്പോര്‍ട്ട് ചെയ്തത്.


Sort by