ഈയുഗം ന്യൂസ്
June  11, 2021   Friday   04:26:18pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 185 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചു ആരും ഇന്ന് മരണപ്പെട്ടിട്ടില്ല. 182 പേർ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 574 പേർ മരണപ്പെട്ടു.

ചികിത്സയിലുള്ള മൊത്തം കോവിഡ് രോഗികളുടെ എണ്ണം 2,409 ആയി ഉയർന്നു.

പുതിയ 185 കേസുകളിൽ 89 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 96 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 പേർ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 168 ആണ് .

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് പേരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 87 പേർ ഇപ്പോൾ ഐ.സി.യു.വില്‍ ചികിത്സയിലാണ്.

ഇന്നലെ 19,576 ഡോസ് വാക്സിൻ നൽകി. ഇതുവരെ മൊത്തം 2,768,028 ഡോസുകൾ നൽകി.

Comments


Page 1 of 0