ഈയുഗം ന്യൂസ്
June  11, 2021   Friday   01:08:32pm

newswhatsapp

ദോഹ: ഖത്തറിൽ വരാനിരിക്കുന്നത് ഉയർന്ന സാമ്പത്തിക വളർച്ചയുടെ നാളുകളെന്ന് അന്താരാഷ്ട്ര പഠന റിപ്പോർട്ട്.

കോവിഡ് മഹാമാരിക്കെതിരായുള്ള ശക്തമായ പ്രതിരോധ നടപടികൾ,പുതിയ എൽ.എൻ.ജി ഉത്പാദന പദ്ധതികൾ, അടുത്ത വര്ഷം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് എന്നിവയാണ് ഖത്തറിന്റെ സാമ്പത്തിക വളർച്ചക്ക് അടുത്ത മാസങ്ങളിൽ ഉണർവ് നൽകാൻ പോകുന്ന പ്രധാന ഘടകങ്ങളെന്ന് ബോഫ ഗ്ലോബൽ റിസർച്ച് അഭിപ്രായപ്പെട്ടു.

"ക്രിയാത്മകവും പ്രായോഗികവുമായ നടപടികളിലൂടെ ഖത്തർ കോവിഡ് മഹാമാരിയെ നിയന്ത്രിച്ചു. ഊർജ്ജ മേഖലയിൽ വൻ പദ്ധതികളാണ് ഖത്തർ നടപ്പിലാക്കുന്നത്. നോർത്ത് ഫീൽഡ് വികസന പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ എൽ.എൻ.ജി ഉത്പാദനം ഇപ്പോഴുള്ള 77 മില്യൺ ടണ്ണിൽ നിന്നും 2027 ഓടെ 126 ടൺ ആയി ഉയരും. ഇപ്പോഴുള്ള ഉൽപാദന ശേഷിയേക്കാൾ 63 ശതമാനം വർധനവാണിത്," റിപ്പോർട്ട് പറയുന്നു. ഊർജ്ജ മേഖലയിലെ ഈ ഉണർവ് സമ്പദ് ഘടനയുടെ മറ്റു മേഖലകൾക്കും ഉണർവ് നൽകും.

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നതും ജനസംഖ്യയുടെ ഭൂരിപക്ഷം പേരും വാക്സിൻ സ്വീകരിച്ചതും അനുകൂല ഘടകങ്ങളാണ്.

Comments


Page 1 of 0