ഈയുഗം ന്യൂസ്
June  10, 2021   Thursday   07:56:10pm

newswhatsapp

ദോഹ: വേനൽ ചൂട് കനത്തതിനാൽ ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററുകളുടെ പ്രവർത്തന സമയം മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വൈകുന്നേരം നാല് മണി മുതൽ രാത്രി 12 മണി വരെയായിരിക്കും ഇനി പ്രവർത്തന സമയം. രാത്രി പതിനൊന്ന് മണി വരെയായിരിക്കും അവസാന പ്രവേശനം.

വാക്സിൻ രണ്ടാം ഡോസ് നൽകാൻ മാത്രമാണ് ലുസൈൽ, അൽ വക്ര എന്നിവിടങ്ങളിലെ ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററുകൾ ഉപയോഗിക്കുന്നത്.

ഈ രണ്ട്‌ കേന്ദ്രങ്ങളിലായി ഇതുവരെ ഇതുവരെ 302,000 പേർ വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചിട്ടുണ്ട്.

പുതിയ പ്രവർത്തന സമയം ജീവനക്കാർക്കും സന്ദർശകർക്കും കൂടുതൽ സൗകര്യപ്രദമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Comments


Page 1 of 0