ഈയുഗം ന്യൂസ്
June  10, 2021   Thursday   04:17:31pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ടതായും 143 പേർക്ക് രോഗം ബാധിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 178 പേർ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 574 പേർ മരണപ്പെട്ടു.

ചികിത്സയിലുള്ള മൊത്തം കോവിഡ് രോഗികളുടെ എണ്ണം 2,406 ആയി കുറഞ്ഞു.

പുതിയ 143 കേസുകളിൽ 89 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 54 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 പേർ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 167 ആണ് .

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരെയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിചിട്ടില്ല. 90 പേർ ഇപ്പോൾ ഐ.സി.യു.വില്‍ ചികിത്സയിലാണ്.

ഇന്നലെ 19,015 ഡോസ് വാക്സിൻ നൽകി. ഇതുവരെ മൊത്തം 2,748,452 ഡോസുകൾ നൽകി.

Comments


Page 1 of 0