June  10, 2021   Thursday   01:20:34pm

news



whatsapp

ദോഹ: കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ശക്തമായ സൈബർ ആക്രമണത്തിന് വിധേയമായതായും അത് അതിജീവിച്ചതായും ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ജസീറ ഒരു പ്രസ്താവനയിൽ പറഞ്ഞു.

നാല് ദിവസം തുടർച്ചയായി സൈബർ ആക്രമണം നേരിട്ടതായി കമ്പനി വ്യക്തമാക്കി.

"ജൂൺ അഞ്ചു മുതൽ എട്ട് വരെ അൽ ജസീറയുടെ വെബ്സൈറ്റുകളും മറ്റു പ്ലാറ്റ്ഫോമുകളും നിരന്തരമായ ഹാക്കിങ് ശ്രമങ്ങൾക്ക് വിധേയമായി. വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. ഞായയറാഴ്ച സംപ്രേഷണം ചെയ്യാനിരുന്ന ഒരു പ്രോഗ്രാമിന് മുമ്പാണ് ഹാക്കിങ് ശ്രമങ്ങൾ ശക്തി പ്രാപിച്ചത്," അൽ ജസീറ ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി.

“ഇത്തരം ഹീനമായ പ്രവർത്തികൾ അൽ ജസീറ അപലപിക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും," അൽ ജസീറ പറഞ്ഞു.

ഗാസയിലെ ഇസ്രായേൽ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിൽ മുൻപന്തിയിലായിരുന്നു അൽ ജസീറ. ഇസ്രായേലി ഭരണകൂടത്തിന്റെ ക്രൂരതകൾ തുറന്നുകാട്ടുന്ന അൽ ജസീറ റിപോർട്ടുകൾ അന്താരാഷ്‌ട്ര തലത്തിൽ ഇസ്രയേലിനെതിരെയുള്ള അഭിപ്രായ രൂപീകരണത്തിൽ ശക്തമായ പങ്ക് വഹിച്ചുട്ടുണ്ടെന്നാണ് വിലയിരുത്തൽ.

Comments


Page 1 of 0