// // // */ E-yugam


ഈയുഗം ന്യൂസ്
June  09, 2021   Wednesday   06:20:53pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ മരണപ്പെട്ടതായും 158 പേർക്ക് രോഗം ബാധിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 224 പേർ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 573 പേർ മരണപ്പെട്ടു.

ചികിത്സയിലുള്ള മൊത്തം കോവിഡ് രോഗികളുടെ എണ്ണം 2,442 ആയി കുറഞ്ഞു.

പുതിയ 158 കേസുകളിൽ 103 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 55 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒൻപതു പേർ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 167 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 95 പേർ ഇപ്പോൾ ഐ.സി.യു.വില്‍ ചികിത്സയിലാണ്.

ഇന്നലെ 12,767 ഡോസ് വാക്സിൻ നൽകി. ഇതുവരെ മൊത്തം 2,729,437 ഡോസുകൾ നൽകി.

Comments


Page 1 of 0