// // // */ E-yugam


ഈയുഗം ന്യൂസ്
June  09, 2021   Wednesday   01:45:34pm

news



whatsapp

ദോഹ: ഒരു വർഷം 600 ടൺ ടിലാപ്പിയ മൽസ്യം ഉൽപ്പാദിപ്പിക്കുന്ന വൻ പദ്ധതിക്ക് ഖത്തറിൽ തുടക്കം കുറിച്ചതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം.

രാജ്യത്തെ വിവിധ ഫാർമൂകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അഗ്രിക്കൾച്ചറൽ ഫാർമുകളിൽ കാലിയായി കിടക്കുന്ന സ്ഥലങ്ങളിലായിരിക്കും മൽസ്യ ഫാമുകൾ സ്ഥാപിക്കുക. ഇവയിൽ നിന്നും ലഭിക്കുന്ന വളക്കൂറുള്ള ജലം പച്ചക്കറിത്തോട്ടങ്ങളിൽ ഉപയോഗിക്കുക വഴി പച്ചക്കറി ഉൽപ്പാദനം വർധിപ്പിക്കാൻ സാധിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം.ഉദ്യോഗസ്ഥർ പറഞ്ഞു.

"രാജ്യത്ത് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള മത്സ്യങ്ങളിൽ ഒന്നാണ് ടിലാപ്പിയ. ഒരു വർഷം 2,000 ടൺ ടിലാപ്പിയ ഇപ്പോൾ ഇറക്കുമതി ചെയ്യുന്നു. ഞങ്ങൾ നടത്തിയ പഠനത്തിൽ ഒരു കിലോ ടിലാപ്പിയ രാജ്യത്ത് ഉൽപ്പാദിപ്പിക്കാൻ അഞ്ചു റിയാലാണ് ചെലവ്. അതേസമയം മാർക്കെറ്റിൽ ഒരു കിലോക്ക് 18 റിയാൽ ആണ് വില," മന്ത്രാലയത്തിലെ ഫിഷ് ഫാർമിംഗ് വിഭാഗം തലവൻ മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ല പറഞ്ഞു.

ഭക്ഷ്യ ഉൽപ്പാദനം വർധിപ്പിക്കാൻ കൂടുതൽ പദ്ധതികൾ ഭാവിയിൽ നടപ്പിലാക്കുമെന്നും താല്പര്യമുള്ളവർക്ക് അപേക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Comments


Page 1 of 0