ഈയുഗം ന്യൂസ്
June  08, 2021   Tuesday   07:47:43pm

newswhatsapp

ദോഹ: ഖത്തറിൽ മുതിർന്നവരിൽ പകുതിയിലധികം പേർക്കും രണ്ട് ഡോസ് വാക്സിനും ലഭിച്ചതായും രാജ്യത്തെ വാക്സിനേഷൻ കാമ്പയിനിൽ ഇത് സുപ്രധാന നാഴികക്കല്ലാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

പതിനാറ് വയസ്സിന് മുകളിലുള്ള 50.7 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചു.

ഫൈസർ അല്ലെങ്കിൽ മോഡേണ വാക്സിനിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു് രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമാണ് മുഴുവൻ വാക്സിൻ ലഭിച്ചു എന്ന് കണക്കാക്കുക എന്നും മന്ത്രാലയം പ്രസ്താവിച്ചു.

അതേസമയം കഴിഞ്ഞ രണ്ടാഴ്ച നൽകിയ വാക്സിൻ കൂടി പരിഗണിച്ചാൽ വാക്സിൻ ലഭിച്ചവരുടെ എണ്ണം ഇതിലും കൂടുതലാണ്.

രാജ്യത്തെ 67.3 ശതമാനം പേർക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്.

Comments


Page 1 of 0