ഈയുഗം ന്യൂസ്
June  08, 2021   Tuesday   06:12:15pm

newswhatsapp

ദോഹ: ഒറ്റക്കുറങ്ങുവാൻ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു.

ഖത്തറിലെ ഐ. സി. ബി. എഫ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പ്രവാസി ഇൻഷുറൻസ് പദ്ധതിയെ ആധാരമാക്കി തയ്യാറാക്കിയ ഷോർട്ട് ഫിലിമാണ് ഒറ്റക്കുറങ്ങുവാൻ.

വക്റ വേവ്സ് ചാനലിന്റെ ബാനറിൽ ഷമീർ ടി. കെ ഹസ്സൻ സംവിധാനം ചെയ്ത സിനിമയ്ക്ക് എം എച്ച് തയ്യിലാണ് ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിട്ടുള്ളത്.

സുബൈർ വക്റയുടെ ആശയം തിരക്കഥയാക്കിയത് മൊയ്‌ദീൻ ഷായാണ്. അബ്ദുൽ ഫത്താഹ് ആണ് സാങ്കേതിക സഹായം നൽകിയത്. സുബൈർ വക്റ, മഹ്റൂഫ് കരിപ്പ്, ഫഹ്‌സിർ റഹ്‌മാൻ, ജറീഷ് കല്ലട, റഫീഖ് കാരാട്, മൊയ്‌ദീൻ ഷാ എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. അൻഫസ് നന്മണ്ട, എഞ്ചിനീയർ ഷാഫി തുടങ്ങിയവർ സഹകാരികളാണ്.

ഷോർട്ട് ഫിലിമിന് സമൂഹ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതായും പ്രവാസി ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് ബോധവൽക്കരണം സൃഷ്ടിക്കാൻ സാധിച്ചതായും അണിയറ പ്രവർത്തകർ പറഞ്ഞു.

news

Comments


Page 1 of 0