ഈയുഗം ന്യൂസ്
June  08, 2021   Tuesday   04:18:06pm

newswhatsapp

ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ബാംഗ്ലൂർ നഗരത്തിൽ പിടികൂടി.

ട്രാവൽ ബാഗുകളിലും പൗച്ചുകളിലുമായി ഒളിപ്പിച്ചു വച്ച 25 ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തത്.

13 ബാഗുകളിൽ നിന്നായി 1.2 കിലോ ഭാരം വരുന്ന ഹാഷിഷ് നഗരത്തിൽ നിന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ പിടിച്ചെത്തു. എഴുപതോളം ബാഗുകളുടെ കൂട്ടത്തിൽ ഒളിപ്പിച്ചവെച്ചതായിരുന്നു ഈ ബാഗുകൾ.

മറ്റൊരു ഓപ്പറേഷനിൽ 195 ചെറിയ ബാഗുകളിൽ ഒളിപ്പിച്ചുവെച്ച 2.6 കിലോ കഞ്ചാവ് പിടികൂടി. ഇതും ദോഹയിലേക്ക് കടത്താൻ ഉദ്ദേശിച്ചതായിരുന്നെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ പറഞ്ഞു.

കേരളത്തിൽ നിന്നുള്ള ആർ ഖാൻ, എസ് ഹുസൈൻ എന്നിവരെ അറസ്റ്റ് ചെയ്തു.

ദോഹയിലേക്ക് മയക്കുമരുന്ന് കടത്താൻ കേരളം ആസ്ഥാനമായി വൻ മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് നർക്കോട്ടിക്‌സ് ഉദ്യോഗസ്ഥർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Comments


Page 1 of 0