ഈയുഗം ന്യൂസ്
June  08, 2021   Tuesday   11:29:09am

newswhatsapp

ദോഹ: പഴയ കറൻസി നോട്ടുകൾ കൈമാറാനുള്ള സമയപരിധി അവസാനിക്കുന്നു.ജൂലൈ 1 ന് മുമ്പ് പഴയ നോട്ടുകൾ കൈമാറണമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു . ജൂലൈ 1 വരെ ബാങ്കുകൾ പഴയ നോട്ടുകൾ സ്വീകരിക്കുന്നത് തുടരും.

എ‌.ടി‌.എമ്മുകൾ, ബൾക്ക് ഡെപ്പോസിറ്റ് മെഷീനുകൾ എന്നിവയിൽ പഴയ നോട്ടുകൾ നിക്ഷേപിക്കാം.

ഈ വർഷം ഫെബ്രുവരിയിൽ പഴയ നോട്ടുകൾ സ്വീകരിക്കുന്നത് ജൂലൈ 1 വരെ തുടരുമെന്ന് ക്യു.സി.ബി അറിയിച്ചിരുന്നു.

നൽകിയിരിക്കുന്ന സമയത്തിനു ശേഷം നാലാമത്തെ സീരീസ് നോട്ടുകൾ നിയമവിരുദ്ധമായ കറൻസിയായി മാറുമെന്ന് ക്യു.സി.ബി വ്യക്തമാക്കി, അതേസമയം പിൻവലിച്ച തീയതി മുതൽ 10 വർഷത്തിനുള്ളിലെ കാലയളവിൽ പഴയ നോട്ടുകൾ സെൻട്രൽ ബാങ്കിൽ നിന്ന് മാറ്റിയെടുക്കാൻ ഉടമയ്ക്ക് അവകാശമുണ്ട്.

ഉയർന്ന സുരക്ഷ സവിശേഷതകളും ഡിസൈനുകളും ഉള്ള പുതിയ നോട്ടുകൾ ഉപയോഗിച്ച് ബാങ്കുകൾ എടിഎമ്മുകളും ഡെപ്പോസിറ്റ് മെഷീനുകളും അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.

Comments


Page 1 of 0