ഈയുഗം ന്യൂസ്
June  07, 2021   Monday   03:01:42pm

newswhatsapp

ദോഹ: കോവിഡ് പ്രതിസന്ധി തരണം ചെയ്യാൻ ലോക രാജ്യങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി ഖത്തർ പരാഗ്വേയ്ക്ക് നാല് ലക്ഷം മോഡേണ വാക്‌സിനുകൾ നൽകും.

ആദ്യ ബാച്ചായ 99,600 മോഡേണ ഡോസുകൾ വഹിച്ച വിമാനം ഖത്തറിൽ നിന്ന് പരാഗ്വേ റിപ്പബ്ലിക്കിലെ അസുൻസിയൻ വിമാനത്താവളത്തിലെത്തി. വിദേശകാര്യ മന്ത്രിയും ആരോഗ്യ സാമൂഹിക ക്ഷേമ മന്ത്രിയും അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥർ വിമാനത്തെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയിരുന്നു.

പരാഗ്വേയിൽ വാക്സിൻ എത്തിയിരിക്കുന്നത് ഏറ്റവും അടിയന്തരമായി ആവശ്യമുള്ള സമയത്താണെന്നും വിലയേറിയ സംഭാവനയ്ക്ക് ഖത്തർ ഭരണാധികാരികളോട് നന്ദി പറയുന്നതായും ആരോഗ്യ-സാമൂഹ്യക്ഷേമ മന്ത്രി ജൂലിയോ ബോർബ പറഞ്ഞു.

വാക്സിൻ സ്വീകരണ ചടങ്ങിൽ വിദേശകാര്യ മന്ത്രി യൂക്ലിഡ്സ് അസെവെഡോ സർക്കാരിനും ഖത്തറിലെ ജനങ്ങൾക്കും നന്ദി പറഞ്ഞു, ഇത് ഇരു രാജ്യങ്ങളേയും കൂടുതൽ ഒരുമിപ്പിക്കുമെന്നും സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരാഗ്വേ റിപ്പബ്ലിക്കിലെ പ്രസിഡൻസി ഓഫ് സ്ട്രാറ്റജിക് അഫയേഴ്സിന്റെ ഉപദേഷ്ടാവ് ഫെഡറിക്കോ ഗോൺസാലസ് ഇരുരാജ്യങ്ങളുടെയും ഭരണാധിപന്മാർ തമ്മിലുള്ള ബന്ധത്തെപ്പറ്റി എടുത്തുപറഞ്ഞു

അതേസമയം പരാഗ്വേ പ്രസിഡന്റ് മരിയോ അബ്ദോ ബെനിറ്റെസ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ ഫോണിൽ വിളിച് നന്ദി അറിയിച്ചു.

Comments


Page 1 of 0