ഈയുഗം ന്യൂസ്
June  05, 2021   Saturday   10:50:40am

newswhatsapp

ദോഹ: ഖത്തർ പ്രവാസി പുതിയ മുസ്ലിം മാട്രിമോണിയൽ വെബ്സൈറ്റ് ലോഞ്ച് ചെയ്തു.

സാധാരണക്കാരുടെ വിവാഹ സ്വപ്നങ്ങള്ക്ക് പുത്തൻ ചിറകുകൾ നൽകുന്ന മുസ്ലിം മാട്രിമോണിയൽ വെബ്സൈറ്റായ Web4nikah May 31 ന് കേരളക്കരയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചതായി പ്രോമോട്ടർ സാലിക്ക് അടീപ്പാട്ട് പറഞ്ഞു.

റെജിസ്ട്രേഷൻ സൗജന്യമാണ്. പാവപെട്ട പെൺകുട്ടികൾക്കും അനാഥ പെൺകുട്ടികൾക്കും അംഗവൈകല്യമുള്ളവർക്കും സേവനം സൗജന്യമായിരിക്കും.

മാത്രമല്ല ഉൽഘാടനത്തിന്റെ ഭാഗമായി ആദ്യത്തെ ആയിരം രജിസ്ട്രേഷന് 70 ശതമാനം ഡിസ്‌കൗണ്ട് നൽകുമെന്നും സാലിക് പറഞ്ഞു.

ഖത്തർ പ്രവാസിയായ സാലിക്ക് അടീപ്പാട്ട് തിരൂർ സ്വദേശിയാണ്. "സാധാരണകാർക്ക് ഉപയോഗിക്കാൻ സാധ്യമാവുന്ന രീതിയിലാണ് വെബ്സൈറ്റ് തയ്യാറാക്കിയത്. കേരളത്തിലെ ഏറ്റവും കുറഞ്ഞ സേവന ഫീസും സുരക്ഷിതമായ സേവനവും ഞങ്ങളുടെ മാത്രം പ്രത്യകതയാണ്," സാലിക്ക് പറഞ്ഞു.

Comments


Page 1 of 0