ഈയുഗം ന്യൂസ്
May  31, 2021   Monday   03:57:57pm

newswhatsapp

ദോഹ: കോവിഡ് പ്രതിസന്ധിയിലും മറ്റുമായി ദുരിതമനുഭവിക്കുന്നവക്ക് പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ *അന്നവും കരുതലും* എന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷണം നൽകുന്ന മഹത്തായ പദ്ധതിയിലേക്ക് സാമ്പത്തിക സഹായം കൈമാറിയ പെരുമ്പടപ്പു രണ്ടാം വാർഡ് കമ്മിറ്റിയെ ഖത്തർ ഇൻകാസ് ജില്ല സെക്രട്ടറി ഷാജി അയിരൂർ അനുമോദിച്ചു.

ഖത്തറിലെ പെരുമ്പടപ്പ് മണ്ഡലത്തിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളും ഈ പദ്ധതിയിലേക്ക് സാമ്പത്തിക സഹായം നൽകണമെന്നും കൂടാതെ പദ്ധതിയുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

വാർഡിലെ മുതിർന്ന കോൺഗ്രസ്‌ നേതാവ് അബ്ദുൽ റഹ്മാൻ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് ജലീലിന് സഹായം കൈമാറി. വെളിയൻകോട് ബ്ലോക്ക് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി സഗീർ നാക്കോലക്കൽ, വാർഡ് പ്രസിഡന്റ് ജയപ്രസാദ് ഹരിഹരൻ, മുതിർന്ന കോൺഗ്രസ്‌ നേതാവ് സി കെ ഹമീദ്, വത്സലകുമാർ, ഷാനിഫ് അയിരൂർ, ഷൌക്കത്ത്, മണ്ഡലം ഭാരവാഹികളായ സോമവർമ്മ , ബാബു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

വാർഡിലെ പ്രവാസികളായ കോൺഗ്രസ്‌ പ്രവർത്തകരുടെയും നേതാക്കളുടെയും കൂടാതെ പ്രവാസി കോൺഗ്രസ്‌ ന്റെയും കൂട്ടായ പ്രവർത്തനമാണ് ഈ പരിപാടി വൻ വിജയമാകാൻ കാരണമായത് എന്ന് ഭാരവാഹികൾ പറഞ്ഞു.

Comments


Page 1 of 0