ഈയുഗം ന്യൂസ്
May  14, 2021   Friday   02:08:43pm

newswhatsapp

ന്യൂ ഡൽഹി: കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ഇന്ത്യക്ക് അടിയന്തിര സഹായവുമായി ഖത്തർ അമീരി എയർ ഫോഴ്‌സിന്റെ പ്രത്യേക വിമാനം ഡൽഹിയിൽ ഇറങ്ങി.

മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, 4,300 റെംഡെസിവിർ ഇൻജെക്ഷൻ, 200 ഓക്സിജൻ ഓൺസെൻട്രേറ്റുകൾ, 40 വെന്റിലേറ്ററുകൾ എന്നിവ അടങ്ങുന്നതാണ് വിമാനത്തിലുള്ള മെഡിക്കൽ സഹായം.

ഇന്ത്യൻ വിദേശകാര്യ മാന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ഡയറക്ടർ അവതാർ സിംഗ്, ഇന്ത്യയിലെ ഖത്തർ എംബസി ഇൻ ചാർജ് അലി ബിൻ മുഹമ്മദ് അൽ ബാദി, സെക്കന്റ് സെക്രട്ടറി റാഷിദ് ബിൻ അലി അൽ മറി എന്നിവർ ചേർന്ന് എയർപോർട്ടിൽ വിമാനത്തെ സ്വീകരിച്ചു. ഇതിനുമുമ്പും ഓക്സിജൻ സിലിണ്ടറുകളും അത്യാവശ്യ മരുന്നുകളും ഇന്ത്യക്ക് ഖത്തർ നൽകിയിരുന്നു.

ഇന്ത്യയിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണം 24 മില്യൺ കവിഞ്ഞു. ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു.

Comments


Page 1 of 0