ഈയുഗം ന്യൂസ്
May  14, 2021   Friday   12:30:53pm

newswhatsapp

വാഷിംഗ്‌ടൺ: രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചവർ പുറത്തുപോകുമ്പോൾ ഫേസ് മാസ്ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ അറിയിച്ചു.

കോവിഡിനെതിരായ പ്രതിരോധത്തിൽ സുപ്രധാനമായ ഒരു തീരുമാനമാണിതെന്ന്‌ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു.

വാക്സിൻ എടുത്തവർ അത്യാവശ്യ ഘട്ടങ്ങളിലൊഴികെ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ പറഞ്ഞു. വാക്സിന്റെ ഫലപ്രാപ്തിയും ഡോസ് എടുത്തവർ നേടിയ ഉയർന്ന രോഗപ്രതിരോധ ശക്തിയുമാണ് തീരുമാനത്തിന് കാരണം.

ഖത്തർ അടക്കമുള്ള മറ്റു ലോകരാജ്യങ്ങളും ഇത് പിന്തുടരാനാണ് സാധ്യത.

അതേസമയം എയർപോർട്ടുകളിലും ട്രെയിൻ, ഹോസ്പിറ്റൽ എന്നിവിടങ്ങളിലും ജനങ്ങൾ തടിച്ചുകൂടിയ സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നു അമേരിക്കൻ അധികൃതർ ആവശ്യപ്പെട്ടു. ,

Comments


Page 1 of 0