ഈയുഗം ന്യൂസ്
May  12, 2021   Wednesday   08:54:02pm

newswhatsapp

ദോഹ: ഖത്തറിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വാക്സിൻ നൽകുമെന്നും രണ്ട്‌ ഡോസും സ്വീകരിച്ചവർക്കുള്ള ക്വാറന്റൈൻ ഇളവ് ആറു മാസത്തിൽ നിന്നും ഒന്പത് മാസമായി നീട്ടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഇന്ത്യയടക്കം ആറ് രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നവർക്ക് ഈ ക്വാറന്റൈൻ ഇളവ് ഇപ്പോൾ ബാധകമല്ല.

പെരുന്നാൾ അവധിക്ക് ശേഷം മുപ്പത് വയസ്സിന് മുകളിലുള്ളവർക്ക്‌ വാക്സിൻ നല്കിത്തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

ഫൈസർ വാക്സിൻ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും സുരക്ഷിതമാണെന്ന് അമേരിക്കയിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് ഖത്തറിൽ ഈ പ്രായ പ്രരിധിയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചത്.

മാത്രമല്ല രണ്ട് ഡോസ് വാക്സിൻ എടുക്കുന്നവരുടെ രോഗ പ്രതിരോധ ശക്തി കൂടുതൽ കാലം നീണ്ടു നിൽക്കുമെന്നും പഠനത്തിൽ മനസ്സിലായി. അതുകൊണ്ടാണ് ക്വാറന്റൈൻ ഇളവ് ആറു മാസത്തിൽ നിന്നും ഒന്പത് മാസമായി നീട്ടിയതെന്ന് അധികൃതർ ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

ഇന്ത്യയിൽ കോവിഡ് കേസുകൾ അഭൂതപൂർവമായി വർധിച്ചത് മൂലവും പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയതിനാലും ഇന്ത്യയിൽ നിന്നും വരുന്നവർക്കു പത്തു ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണ്.

പെരുന്നാൾ അവധി ദിനങ്ങൾ എത്തിയെങ്കിലും നാട്ടിൽ പോവാൻ പറ്റാത്തതിനെറെ വിഷമത്തിലാണ് പ്രവാസികൾ.

Comments


Page 1 of 0