ഈയുഗം ന്യൂസ്
May  09, 2021   Sunday   01:56:30pm

newswhatsapp

ദോഹ: വിശുദ്ധ റമദാന്റെ ഇരുപത്തിയേഴാം രാവിന്റെ നിറവിൽ വീട്ടിലൊതുങ്ങി കർമ്മങ്ങൾ ചെയ്യേണ്ട സാഹചര്യത്തിൽ നോബിൾ ഇന്റർനാഷണൽ സ്കൂൾ ഖുർആൻ പാരായണ മത്സരം ഓൺലൈനായി സംഘടിപ്പിച്ചു.

നോബിൾ സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് ഉത്‌ഘാടനം നിർവഹിച്ചു. മൂന്ന് വിഭാഗങ്ങളായി നടത്തിയ ഖുർ ആൻ പാരായണ മത്സരത്തിൽ ഖത്തറിലെ പതിമൂന്ന് ഇന്ത്യൻ സ്കൂളുകളിൽ നിന്നായി നാൽപ്പതിലധികം വിദ്യാർഥികൾ പങ്കെടുത്തു.

നോബിൾ സ്കൂൾ ഹെഡ് ഓഫ് സെക്ഷൻ ഷിഹാബുദ്ധീൻ, സ്കൂൾ സി. സി. എ. കോർഡിനേറ്റർ മി.മുഹമ്മദ് ഹസ്സൻ, സ്കൂൾ അറബിക് വിഭാഗം മേധാവി അത്തിഖുർ റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.

മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും ഈ ഉദ്യമത്തിന് വേണ്ടി പ്രയത്നിച്ച നോബിൾ സ്കൂൾ അറബിക് വിഭാഗത്തെയും പ്രിൻസിപ്പൽ ഷിബു അബ്‍ദുൾ റഷീദ് അഭിനന്ദിക്കുകയും റമദാൻ ആശംസകൾ നേരുകയും ചെയ്തു.

Comments


Page 1 of 0