ഈയുഗം ന്യൂസ്
May  07, 2021   Friday   08:18:59pm

newswhatsapp

ദോഹ: കണ്ണൂർ മുല്ലക്കൊടി സ്വദേശി ഖത്തറിൽ വാഹനമിടിച്ച് മരണപ്പെട്ടു.

കിഴക്കേടത്ത് വടക്കേ പുരയിൽ ആർ പി നൗഷാദ് (43) ആണ് മരിച്ചത്.

ദോഹയിൽ മതാർ ഖദീമിൽ താമസ സ്ഥലത്തിനടുത്ത് കൂട്ടുകാരുമായി വ്യാഴാഴ്ച രാത്രി സംസാരിച്ചിരിക്കുമ്പോൾ നിയന്ത്രണം വിട്ട് വന്ന നിസ്സാൻ പെട്രോൾ ഇടിക്കുകയായിരുന്നു.

മതിലിന് സമീപം പാർക്ക് ചെയ്ത കാറുകൾക്ക് പിറകിൽ സംസാരിച്ചിരിക്കുകയായിരുന്നു നൗഷാദും സുഹൃത്തുക്കളും. രണ്ട് കാറുകളെ ഇടിച്ച നിസ്സാൻ പെട്രോൾ ഇവർക്ക് സമീപമുള്ള കാറിനേയും ഇടിച്ചു. കൂടെയുള്ള രണ്ട് പേർ മറുവശത്തേക്ക് ചാടിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

കാറിനും ഭിത്തിക്കും ഇടയിൽ കുടുങ്ങിയ നൗഷാദിന് ഗുരുതര പരിക്കേറ്റു. ഉടൻ ആംബുലൻസ് എത്തിയങ്കെലും ഇന്ന് (വെള്ളിയാഴ്‌ച) മരണപ്പെട്ടു. പത്തു വർഷമായി ഖത്തറിൽ ജോലിചെയ്തുവരികയായിരുന്നു നൗഷാദ് .

മുല്ലക്കൊടി ആർ. പി. ആദം കുട്ടിയുടെയും കെ വി ഖദീജയുടെ മകനാണ്. ഭാര്യ: റഹീന. മകൾ:അഫ്ന ഷെറിൻ.

മയ്യത്ത് നിയമ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ഒരുക്കത്തിലാണ് എന്ന് ബന്ധുക്കൾ.അറിയിച്ചു.

Comments


Page 1 of 0