ഈയുഗം ന്യൂസ്
May  05, 2021   Wednesday   12:56:50am

newswhatsapp

ദോഹ: അൽത്തൂവ മീഡിയയുടെ ബാനറിൽ ടാക്ക് ഖത്തറും (TAC-Qatar) തൃശൂർ ജില്ലാ സൗഹൃദവേദിയും കൈകോർത്തുകൊണ്ട് "ഈദിൻ നിലാവ്" എന്ന വീഡിയോ ആൽബം റിലീസിങ്ങിന് തയ്യാറെടുക്കുന്നു.

പ്രശസ്ത പിന്നണി ഗായകൻ അഫ്‌സലും യുവ ഗായിക അൽക്ക അസ്‌കറും ചേർന്ന് ആലപിച്ച ഈ ഗാനം രചിച് സംവിധാനം ചെയ്തിരിക്കുന്നത് ജാബ്‌ - ദോഹയും, കോർഡിനേറ്റർ റാഫി കണ്ണോത്തുമാണ്.

സംഗീതം ഷമീർ തവനൂർ, ഓർക്കസ്ട്ര യാസിർ അഷറഫ്, ഓഡിയോ മിക്സിങ് ഹരിശങ്കർ, ക്യാമറ & ഫൈനൽ കട്ട് റാഷി അൽത്തൂവ എന്നിവരുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

മൂന്നു ചാനലുകളിൽ മെയ് 9 ന് രാത്രി 8:30 ന് ആൽബം റിലീസ് ചെയ്യും. റേഡിയോ മലയാളം 98 .6 എഫ്. എം, അഫ്സൽ പ്ലേബാക്ക് സിങ്ങർ ലവേർസ് ഫേസ്ബുക് പേജ്, അൽ തുവാ മീഡിയ യൗട്യൂബ് ചാനൽ എന്നീ ചാനലുകൾ വഴിയാണ് റിലീസ് ചെയ്യുന്നത്.

Comments


Page 1 of 0