ഈയുഗം ന്യൂസ്
May  05, 2021   Wednesday   12:35:40am

newswhatsapp

ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് തിരൂർ സ്വദേശി മരണപ്പെട്ടു. തെക്കൻ കുറ്റൂർ ആനപ്പടിയിലെ അബ്ദുള്ള എന്ന കുഞ്ഞിപ്പയാണ് (64) മരിച്ചത്.

കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി അബു നഖ്‌ല ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ അബ്ദുള്ള ഫഹദ് ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു.

ഭാര്യ ആമിന പുളിക്കൽ. ഖത്തറിലുള്ള മകൻ ഇല്യാസ് ബാബു ഫഹദ് ഗ്രൂപ്പിൽ ജോലി ചെയ്യുന്നു. കെ.എം.സി, സി തലക്കാട് പഞ്ചായത്ത് സെക്രട്ടറിയാണ് ഇല്യാസ്. പരേതയായ ബിൻസിയാണ് മകൾ.

ഖത്തറിൽ നവയുഗ എൻജിനിയറിങ്ങിൽ ജോലി ചെയ്യുന്ന നാസർ ചൊവ്പ്ര തൂവക്കാട് മരുമകനാണ്.

കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതിയുടെ സഹായത്തോടെ മയ്യിത്ത് അബു ഹമൂർ ഖബറിസ്ഥാനിൽ ഖബറടക്കി.

Comments


   Good news

Page 1 of 1