ഈയുഗം ന്യൂസ്
May  04, 2021   Tuesday   01:22:50pm

newswhatsapp

ദോഹ: മാധ്യമ സ്വാതന്ത്ര്യത്തിൽ ഖത്തറിന് ഗൾഫിൽ രണ്ടാം സ്ഥാനം. കുവൈത്തിന് പിറകെയാണ് ഖത്തർ.

റിപ്പോർട്ടെർസ് വിത്തൗട്ട് ബോർഡേഴ്സ് (ആർ‌.എസ്‌.എഫ്) എന്ന സംഘടന ഇന്നലെ പ്രസിദ്ധീകരിച്ച വേൾഡ് പ്രസ് ഫ്രീഡം ഇൻഡെക്സ് 2021 ൽ ഖത്തർ ലോകത്ത് 128-ാം സ്ഥാനത്താണ്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേരിയ പുരോഗതിയാണ്. 129 ആയിരുന്നു കഴിഞ്ഞ വർഷം ഖത്തറിന്റെ സ്ഥാനം.

സൂചികയിൽ ഇന്ത്യക്ക് 142 ആം സ്ഥാനവും അയൽരാജ്യമായ നേപ്പാളിന് 106 ഉം അഫ്ഗാനിസ്ഥാന് 122 ഉം സ്ഥാനമാണ്.

ലോകത്തിൽ ഏറ്റവും മാധ്യമസ്വതന്ത്രമുള്ള രാജ്യം നോർവേയാണ്, ഫിൻ‌ലാൻഡിനും സ്വീഡനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളാണ്. ഗൾഫിൽ മൂന്നാം സ്ഥാനം യു.എ.ഇ.ക്കാണ് (131), ഒമാൻ (133), ബഹ്‌റൈൻ (168), സൗദി അറേബ്യ (170) എന്നീ രാജ്യങ്ങളാണ് പിന്നിൽ. ഗൾഫിൽ ഏറ്റവും കൂടുതൽ ജനാധിപത്യമുള്ള രാജ്യമാണ് കുവൈത്.

പട്ടികയിൽ അവസാന സ്ഥാനത്തും (180) ലോകത്തിലെ ഏറ്റവും മോശം മാധ്യമസ്വതന്ത്രമുള്ള രാജ്യവും എറിട്രിയയാണ്, , തൊട്ടുമുമ്പിൽ ഉത്തര കൊറിയ, തുർക്ക്മെനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമുണ്ട് .

ഖത്തറിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ രാജ്യത്തിന്റെ റാങ്കിംഗിനുള്ള കാരണങ്ങൾ ആർ‌.എസ്‌.എഫ് വിശദീകരിക്കുന്നു.

“അൽ ജസീറ അറബ് ലോകത്തെ മാധ്യമ സമ്പ്രദായങ്ങളെ മാറ്റിമറിച്ചുവെങ്കിലും അൽ ജസീറ ഖത്തറിൽ എന്താണ് സംഭവിക്കുന്നതെന്ന് അവഗണിക്കുന്നു, ജനസംഖ്യയിൽ ഭൂരിഭാഗവും വരുന്ന വിദേശ തൊഴിലാളികളുടെ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നില്ല,”

നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പും 2022 ൽ നടക്കാനുള്ള ലോകകപ്പും വരും വർഷങ്ങളിൽ ഖത്തർ മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ മുന്നേറാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Comments


Page 1 of 0