ഈയുഗം ന്യൂസ്
May  03, 2021   Monday   05:33:06pm

newswhatsapp

ദോഹ: കോർണിഷിനടുത്ത് ഷെറാട്ടൺ ഹോട്ടലിന് എതിർവശത്തായി കടലിനു നടുവിൽ സ്ഥിതിചെയ്യുന്ന പാം ദ്വീപ് ടൂറിസ്റ്റ് കേന്ദ്രമായി മാറ്റും. ദ്വീപിലേക്കുള്ള പാലത്തിന്റെ രൂപകൽപന ചെയ്യാനായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) ടെൻഡർ ക്ഷണിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

ദ്വീപിൽ മുമ്പ് ഒരു ചെറിയ റിസോർട്ടും റെസ്റ്റോറന്റും കുട്ടികൾക്ക്‌ കളിസ്ഥലവും ഉണ്ടായിരിന്നു. കോർണിഷിൽ നിന്നും ബോട്ട് വഴി നിരവധി കുടുംബങ്ങൾ ദ്വീപ് സന്ദർശിച്ചിരുന്നു. എന്നാൽ പിന്നീട് ദ്വീപിലെ എല്ലാ നിർമാണങ്ങളും പൊളിച്ചുമാറ്റി.

പൗരന്മാരും പ്രദേശവാസികളും വീണ്ടും ദ്വീപിനെ പഴയെപോലെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറ്റണമെന്ന് ആഗ്രഹിക്കുന്നു.

Comments


Page 1 of 0