ഈയുഗം ന്യൂസ്
May  03, 2021   Monday   01:16:47pm

newswhatsapp

ദോഹ: കോവിഡ് മൂലം വലയുന്ന ഇന്ത്യയെ സഹായിക്കാൻ ഖത്തറിലെ പ്രവാസി സമൂഹം 200 ഓക്സിജൻ സിലിണ്ടറുകളും 43 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഇന്ത്യയിലേക്ക് അയക്കുന്നു.

ഇന്ത്യൻ നേവി കപ്പലായ ഐ‌.എൻ‌.എസ് കൊൽക്കത്ത ദോഹയിൽ നിന്നും ഓക്സിജൻ സിലിണ്ടറുമായി ഇന്ത്യയിലേക്ക് തിരിക്കും.

വിവിധ രാജ്യങ്ങളിൽ നിന്ന് വൈദ്യസഹായം എത്തിക്കുന്നതിനായി ഇന്ത്യൻ നാവികസേന വിന്യസിച്ച ഏഴ് കപ്പലുകളിലൊന്നാണ് ഐ‌.എൻ‌.എസ് കൊൽക്കത്ത.

ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം വഴി ഖത്തറിലെ ഇന്ത്യൻ സമൂഹം നൽകിയ സമഗ്ര സംഭാവനയ്ക്ക് നന്ദി പറയുന്നുവെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി ഞായറാഴ്ച ട്വീറ്റ് ചെയ്തു.

രാജ്യത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യൻ നാവികസേന 'ഓപ്പറേഷൻ സമുദ്ര സേതു -2' ആരംഭിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സമുദ്ര സേതു -2 ന് കീഴിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ദ്രാവക മെഡിക്കൽ ഓക്സിജൻ നിറച്ച ക്രയോജനിക് കണ്ടെയ്നറുകളും അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിനായി കൊൽക്കത്ത, കൊച്ചി, തൽവാർ, തബാർ, ത്രികാണ്ട്, ജലാശ്വ, ഐരാവത്ത് എന്നീ ഏഴ് കപ്പലുകൾ നാവികസേന വിന്യസിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും മോശമായ കൊറോണ വൈറസ് പ്രതിസന്ധിയാണ് ഇന്ത്യ അനുഭവിക്കുന്നത്. റിപ്പോർട്ട്‌ ചെയ്യുന്ന കോവിഡ് കേസുകളും മരണങ്ങളും ദിവസവും കുതിച്ചുയരുകയാണ്.രാജ്യത്തെ ആശുപത്രികളിൽ ഓക്സിജന്റെ കുറവ് കാരണം രോഗികൾ മരിക്കുന്നു.

ഐ‌.എൻ‌.എസ് കൊൽക്കത്തയും ഐ‌.എൻ‌.എസ് തൽവാറുമാണ് കപ്പലുകളുടെ ആദ്യ ബാച്ച്. അവ ഏപ്രിൽ 30 ന് ബഹ്‌റൈനിലെ മനാമ തുറമുഖത്ത് പ്രവേശിച്ചു. അതേസമയം 40 മെട്രി ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി ഐ‌.എൻ‌.എസ് തൽവാർ മടക്ക യാത്ര തുടങ്ങി. ഐ‌.എൻ‌.എസ് കൊൽക്കത്ത ദോഹയിലേക്ക് പുറപ്പെട്ടിട്ടുണ്ട്, ശേഷം ദ്രാവക ഓക്സിജൻ ടാങ്കുകൾ ശേഖരിക്കുന്നതിനായി കുവൈത്തിലേക്ക് പോകും.

Comments


Page 1 of 0