// // // */ E-yugam


ഈയുഗം ന്യൂസ്
May  02, 2021   Sunday   09:08:14pm

news



whatsapp

ദോഹ: പതിനാല് മാസത്തിലേറെ കോവിഡ് -19 ഭീഷണിയുമായി ജീവിച്ച ശേഷം വാക്സിനുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള പ്രത്യാശ നൽകുന്നുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ ഹെഡ് ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു.

“2021 ന്റെ തുടക്കം മുതൽ 1,766 കോവിഡ് രോഗികളാണ് ഐ.സി.യു വിൽ പ്രവേശിച്ചത് - ഇതിൽ 19 രോഗികൾക്ക് മാത്രമാണ് പൂർണ്ണമായി വാക്സിനേഷൻ സ്വീകരിച്ചവർ.”

പുതിയതായുള്ള പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അടുത്തിടെ ക്രമാതീതമായി കുറയുന്നുണ്ട്. ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്ത രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. കേസുകളുടെ എണ്ണം കുറയുന്നത് നിലവിലെ നിയന്ത്രണങ്ങളുടെയും വാക്സിനേഷൻ പ്രോഗ്രാമിന്റെയും ഫലമാണ്, ”ഡോ. സോഹ പറഞ്ഞു.

പ്രതിരോധ വാക്സിനേഷനിൽ വലിയ പുരോഗതിയാണ് കൈവരിച്ചത്. പക്ഷേ മുഴുവൻ ജനങ്ങൾക്കും പരമാവധി സംരക്ഷണം ലഭിക്കുന്നതിന് കുറഞ്ഞത് 80-90%ത്തോളം യോഗ്യതയുള്ള വ്യക്തികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകേണ്ടതുണ്ട്, ”അൽ ബയാത്ത് പറഞ്ഞു.

“എല്ലാവരും അവരവരുടെ ഊഴം വരുമ്പോൾ വാക്സിനേഷൻ അപ്പോയിന്റ്മെന്റ് എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു, കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ സ്വന്തം പങ്ക് വഹിക്കുക, ”ഡോ. സോഹ പറഞ്ഞു.

രോഗ ഭീഷണി കുറഞ്ഞുവെന്ന് ഉറപ്പാകുമ്പോൾ മാത്രമേ ഞങ്ങൾ നിലവിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയുള്ളൂ. പ്രോഗ്രാം ആരംഭിച്ചതിനുശേഷം 15 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട് .

Comments


Page 1 of 0