ഈയുഗം ന്യൂസ്
May  02, 2021   Sunday   02:55:33pm

newswhatsapp

ദോഹ: മെയ് 13 വ്യാഴാഴ്ച ശവ്വാൽ മാസത്തിലെ ആദ്യ ദിവസവും ഈദ് അൽ ഫിത്തറും ആയിരിക്കാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൌസ്.

മെയ് 12 ബുധനാഴ്ചയായിരിക്കും റമദാൻ മാസത്തിലെ അവസാന ദിവസം.

മാസപ്പിറവി കാണുന്നതിനനുസരിച്ചു ഇസ്ലാമികകാര്യ മന്ത്രാലയമാണ് ചെറിയ പെരുന്നാൾ ദിവസം പ്രഖ്യാപിക്കുന്നത്.

ശവ്വാൽ മാസപ്പിറവിയുടെ ചന്ദ്രക്കല 2021 മെയ് 11 ചൊവ്വാഴ്ചയാണ് ആകാശത്തുണ്ടാവുകയെന്നും പ്രാദേശിക സമയം രാത്രി 10 മണിക്ക് അത് ദൃശ്യമാവില്ലെന്നും ഷെയ്ഖ് അബ്ദുല്ല അൽ അൻസാരി കോംപ്ലക്‌സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ അൽ അൻസാരി പറഞ്ഞു.

ഹിജ്ര മാസങ്ങൾ ചന്ദ്രന്റെ ചലനത്തെ ആശ്രയിച്ചിരിക്കുന്നു അതേസമയം ഗ്രിഗോറിയൻ മാസങ്ങളാവട്ടെ സൂര്യനെ ചുറ്റുമുള്ള ഭ്രമണപഥത്തിലെ ഭൂമിയുടെ ചലനത്തെ ആശ്രയിച്ചിരിക്കുന്നു.

Comments


Page 1 of 0