ഈയുഗം ന്യൂസ്
May  01, 2021   Saturday   07:05:34pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച് ഏഴ് പേർ മരണപ്പെട്ടതായും 650 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1,527 പേർ രോഗമുക്തരായി..

39, 50, 55, 56, 59, 67, 67 വയസ്സുള്ള രോഗികളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 465 ആയി.

രാജ്യത്ത് ചികിത്സയിലുള്ള മൊത്തം കോവിഡ് രോഗികളുടെ എണ്ണം 14,766 ആയി കുറഞ്ഞു.

പുതിയ 650 കേസുകളിൽ 371 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 279 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35 പേർ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 821ആയി കുറഞ്ഞു.

എട്ട് പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 364 പേർ ഇപ്പോൾ ഐ.സി.യു.വില്‍ ചികിത്സയിലാണ്.

Comments


Page 1 of 0